NEWS
വൈഎംസിഎ യുടെ പ്രവർത്തനോദ്ഘാടനം
03/10/2025 10:35 AM IST
nila

ചെന്നിത്തല : വൈഎംസിഎ യുടെ പ്രവർത്തനോദ്ഘാടനം കേരള റീജിയനൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ നിർവഹിച്ചു. പ്രസിഡന്റ് കെ പി ജേക്കബ് അധ്യക്ഷനായിരുന്നു.
ഐ എം ഏ ആലപ്പുഴ പ്രസിഡണ്ടും കാർഡിയാക് സർജനുമായ ഡോ അരുൺ എൻ മുഖ്യ പ്രഭാഷണം നടത്തി. സബ് റീജിയണൽ ചെയർമാൻ ജോസഫ് ജോൺ, സെക്രട്ടറി ജയിൻ ജോർജ്ജ്, ട്രഷറർ എബ്രഹാം പി ജോൺ, വൈസ് പ്രസിഡന്റ് എം ജി സണ്ണി എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വെണ്മണി എസ്എച്ച്ഒ അഭിലാഷ് എം സിയെ ആദരിച്ചു. വിദ്യാഭ്യാസ മെറിറ്റ് അവാർഡ്ദാനവും, വിദ്യാഭ്യാസ-ചികിത്സാ സഹായ പദ്ധതികളുടെ വിതരണവും നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











